KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരിയിൽ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു

ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോർ ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ബാലുശ്ശേരി മുക്കിലെ പി. സാജിദിനാണ് (40) ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ മര്‍ദനമേറ്റത്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ ബസ് തൊഴിലാളികളാണ് മര്‍ദിച്ചതെന്ന് സാജിദ് പരാതിപ്പെട്ടു.

സാജിദിനെ ബാലുശ്ശേരി സര്‍ക്കാര്‍ ആശു​പത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നടത്തിയില്ല. ആഞ്ജനേയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമയത്തിന്റെയും മറികടക്കലിന്റെയും പേരിലുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *