KOYILANDY DIARY

The Perfect News Portal

ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്താന്‍ പിന്നാക്ക സമുദായ വികസന വകുപ്പ് നടപ്പാക്കുന്ന ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്കും അപേക്ഷിക്കാം.

സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് സമര്‍പ്പിക്കേണ്ടത്. മുന്‍ വര്‍ഷങ്ങളില്‍ ഈ പദ്ധതിപ്രകാരം ആനുകൂല്യം ലഭിച്ചവരും, 60 വയസ്സ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0495-2377786.

Leave a Reply

Your email address will not be published. Required fields are marked *