KOYILANDY DIARY

The Perfect News Portal

ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്നും പഴ്സ് മോഷ്ടിക്കാന്‍ ശ്രമിച്ച ജാര്‍ഖണ്ഡ് സ്വദേശിനി പിടിയില്‍

പേരാമ്പ്ര: ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്നും പഴ്സ് മോഷ്ടിക്കാന്‍ ശ്രമിച്ച ജാര്‍ഖണ്ഡ് സ്വദേശിനിയെ ബസ് ജീവനക്കാരും യാത്രക്കാരും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചെറിയ കുമ്പളത്ത് വാടക കെട്ടിടത്തില്‍ താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ പെട്ട സബീല (32) എന്ന യുവതിയാണ് പിടിയിലായത്.

പര്‍ദ്ദയണിഞ്ഞ യുവതിയെ മറ്റു വേഷത്തിലും കാണാറുണ്ടെന്ന അന്വേഷണവിവരത്തിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വടകരക്ക് പോകുന്ന സിന്‍സിയര്‍ ബസില്‍ നിന്നാണ് മോഷണത്തിന് ശ്രമിച്ചത്. യാത്രക്കാരി ബഹളം വെച്ചതിനെ തുടര്‍ന്ന് പിടികൂടുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ഒന്നും കണ്ടെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇവരെ കെട്ടിട ഉടമയെ വിളിച്ചു വരുത്തി വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *