KOYILANDY DIARY

The Perfect News Portal

കൂത്താളി ഗ്രാമപഞ്ചായത്തിലുള്‍പെട്ട താനിക്കണ്ടി ചെറുപുഴ തീരം ഇടിഞ്ഞു തീരുന്നു

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലുള്‍പെട്ട താനിക്കണ്ടി ചെറുപുഴ തീരം ഇടിഞ്ഞു തീരുന്നു. വ്യാപകമായി കരയിടിയുന്നത് കാരണം തെങ്ങുകള്‍ ഉള്‍പ്പെടെ നിരവധി ഫല വൃക്ഷങ്ങളാണ് കഴപുഴകാന്‍ പാകത്തില്‍ പുഴക്കരയില്‍ നില്‍ക്കുന്നത്. താനിക്കണ്ടി മുതല്‍ കടിയങ്ങാട് പാലം വരെയുള്ള പുഴത്തീരങ്ങളാണ് പലയിടത്തും ഭീഷണി ഉയര്‍ത്തുന്നത്.

ഒഴുക്കുതടസപ്പെട്ട മേഖലകളില്‍ മാലിന്യങ്ങള്‍ കുന്നുകൂടാനും തുടങ്ങി. പാലത്തില്‍ നിന്ന് അറവ് അവശിഷ്ടമടക്കമുള്ള മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കൊണ്ട് വന്ന് തള്ളുകയാണ്. മദ്യകുപ്പികളും മറ്റു മാലിന്യങ്ങളും ഇതിനൊപ്പമുണ്ട്. പുഴത്തീരം സംരക്ഷിക്കാനും മാലിന്യം നിക്ഷേപിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *