KOYILANDY DIARY

The Perfect News Portal

പി.വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു

ഡല്‍ഹി: ബാഡ്മിന്‍റണ്‍ സൂപ്പര്‍താരം പി.വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. കേന്ദ്ര കായിക മന്ത്രാലയമാണ് സിന്ധുവിന്‍െറ പേര് നിര്‍ദേശിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഈ വര്‍ഷത്തെ പത്മഭൂഷണ്‍ അവാര്‍ഡിന് ബി.സി.സി.ഐ നേരത്തേ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

സിന്ധുവിനെ രാജ്യം നേരത്തേ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. നിലവില്‍ അപാര ഫോമിലുള്ള സിന്ധു ഈയടുത്ത് നടന്ന ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പുകളില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *