KOYILANDY DIARY

The Perfect News Portal

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശേരി: നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ നന്മണ്ട ബാലബോധിനി മാട്ടുങ്ങല്‍ സ്വദേശി സുബീഷ് (41) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. ബാലുശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് എതിരെ വരികയായിരുന്നു സുബീഷിൻ്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് ജന്‍ ഔഷധിയില്‍ ജീവനക്കാരനാണ്. അച്ഛന്‍: ബാലന്‍. അമ്മ: സുമ. ഭാര്യ: രോഷ്‌നി. മകള്‍: ശിവനന്ദ. സഹോദരങ്ങള്‍: ജുബീഷ്, ദീപ.

Leave a Reply

Your email address will not be published. Required fields are marked *