KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ 11 റോഡുകള്‍ക്ക് 1 കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ

കൊയിലാണ്ടി: കാലവര്‍ഷക്കെടുതിയില്‍ നാശം നേരിട്ട കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 11 റോഡുകള്‍ക്കായി 1 കോടി രൂപ റവന്യു വകുപ്പ് അനുവദിച്ചതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. നവീകരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ കലക്ടറുടെ നിര്‍വ്വഹണാനുമതിയോടെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കും. മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും 4 ഗ്രാമപഞ്ചായത്തുകളിലുമായി താഴെ പറയുന്ന 11 റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. 

  • ഉണിച്ചിക്കണ്ടി -കോട്ടയില്‍ താഴെ റോഡ് – 9 ലക്ഷം
  • അരിമ്പൂര്‍മുക്ക് – കല്ലടക്കുനി മുക്ക് റോഡ് – 10 ലക്ഷം
  • പാപ്പാരിതാഴ റോഡ്-10 ലക്ഷം
  • പിഷാരികാവ് ഊരുചുറ്റല്‍ റോഡ് – 7 ലക്ഷം
  • ചെങ്ങോട്ടുകാവ് അക്വഡക്ട് കനാല്‍ റോഡ്-10 ലക്ഷം
  • നെടുവയല്‍കുനി കോളനി റോഡ്-10 ലക്ഷം
  • ആവിക്കല്‍ കാട്ടിലെപ്പള്ളി റോഡ്-8 ലക്ഷം
  • തിരുവോത്ത്മുക്ക് നായന്‍കണ്ടത്തില്‍ റോഡ്-10 ലക്ഷം
  • ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രം ചാക്കര റോഡ് -10 ലക്ഷം 
  • വെള്ളിലാട്ട് റോഡ് -7 ലക്ഷം
  • പൊയില്‍ക്കാവ് ക്ഷേത്രം-കോളൂര്‍കുന്ന് റോഡ് – 10 ലക്ഷം

Leave a Reply

Your email address will not be published. Required fields are marked *