KOYILANDY DIARY

The Perfect News Portal

ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അച്ഛനെ മകള്‍ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

ലഖ്‌നൗ: മദ്യലഹരിയില്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അച്ഛനെ പതിനാലുകാരിയായ മകള്‍ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബാരെല്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാത്രിയില്‍ വാഹനം കിട്ടാത്തതിനാല്‍ ആളെ ആശുപത്രിയില്‍ എത്തിക്കാനായില്ല. പിറ്റേന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

പിതാവ് തന്നെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. ഈ സമയം അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. കുതറിയോടിയ താന്‍ അടുക്കളയില്‍ കയറി. എന്നാല്‍, പിതാവ് വീണ്ടും കയറിപ്പിടിച്ചു. ഇതോടെ ഇരുമ്പ് കമ്പി അടിയ്ക്കുകയായിരുന്നു. മുമ്പും ഇയാള്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *