KOYILANDY DIARY

The Perfect News Portal

ബപ്പൻകാട് റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോണി ഒഴുക്കി പ്രതിഷേധിച്ചു

കൊയിലാണ്ടി: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ കൊയിലാണ്ടി നഗരസഭ പൂർണമായി പരാജയപ്പെട്ടതിൻ്റെ ഉത്തമ ഉദാഹരണമാണന്ന് യൂത്ത് കോൺഗ്രസ്സ് അരോപിച്ചു. ബപ്പൻകാട് റെയിൽവേ അടിപ്പാതയിൽ വെള്ളം കെട്ടിക്കിടന്ന് അടച്ചിടേണ്ടി വരുന്നതും, കൊയിലാണ്ടി നഗരത്തിലെ ഓവുചാൽ നവീകരണം ഇഴഞ്ഞു നീങ്ങുകയാണെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബപ്പൻകാട് റയിൽവേ അടിപ്പാതയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോണി ഒഴുക്കി പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു. ഷാനിഫ് വരകുന്നുമ്മൽ, ജാസിം നടേരി, മുഹമ്മദ് നിഹാൽ, ആഷിക് എം. എം എന്നിവർ നേതൃത്വം നൽകി. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ നീക്കി വെച്ച 10 ലക്ഷം രൂപയുടെ ഫണ്ട് ഏത് രീതിയിലാണ് വിനിയോഗിച്ചതെന്നും പ്രവർത്തികൾ നടക്കുന്നുണ്ടോയെന്നും അന്വേഷിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് റാഷിദ് മുത്താമ്പി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *