KOYILANDY DIARY

The Perfect News Portal

വിയ്യൂർ വായനശാല പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: സംസ്ഥാന സർക്കാർ വിദ്യാഭ്യാസ വകുപ്പിൻ്റെ ഓൺലൈൻ പഠനകേന്ദ്രമായ വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ പഠിതാക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി വനിതാ സഹകരണ സംഘമാണ് സ്പോൺസർ ചെയ്തത്.
വാർഡ് കൗൺസിലർ കെ. ബാലൻ നായർ ഉദ്ഘാടനം ചെയ്തു. പുളിയഞ്ചേരി യു. പി.  പി. ടി. എ പ്രസിഡണ്ട്, 
മുഹമ്മദലി കെ. വി ഏറ്റു വാങ്ങി .വിയ്യൂർ വായനശാല പ്രസിഡണ്ട് പി. പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. കൈരളി വായനശാല പ്രസിഡണ്ട് രാജഗോപാലൻ നമ്പൂരികണ്ടി, മുന്നാറാം (വിയ്യൂർ എൽ .പി), ടി. ധർമ്മൻ, ടി. രാഗേഷ്, കെ. വികാസ് എന്നിവർ സംസാരിച്ചു. പുളിയഞ്ചേരി യു.പി ഹെഡ്മിസ്ട്രസ് K അനിത സ്വാഗതവും റഷീദ് പുളിയഞ്ചേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *