KOYILANDY DIARY

The Perfect News Portal

വാഹന മോഷണ കേസിൽ യുവാക്കൾ അറസ്റ്റിൽ

കൊയിലാണ്ടി: മോഷണ കേസിൽ യുവാക്കൾ അറസ്റ്റിൽ. ബാലുശ്ശേരി കിനാലൂർ ഇരുളാൻ കുന്നുമ്മൽ യാസിർ (23), കൂട്ടുപ്രതിയായ മുചുകുന്ന് ഏരോത്ത് താഴെ കുനി സുഗീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച വാഹനവുമായി കറങ്ങുന്നതിനിടെ ഇക്കഴിഞ്ഞ 12ന് പോലീസ് നൈറ്റ് പെട്രോളിംഗ് നടത്തവെയാണ് വാഹനവുമായി പിടിയിലായത്. പോലീസ് ചോദ്യം ചെയ്തപ്പോൾ നന്തിയിലെ ആക്രികടയിൽ നിന്നും 70,000 ത്തോളം രൂപ മോഷ്ടിട്ടതും യാസിർ ആണെന്ന് തെളിഞ്ഞു.
അന്വേഷണത്തിൽ ഇയാൾ സഞ്ചരിച്ച വാഹനം കണ്ണൂർ ജില്ലയിൽ നിന്നും മോഷണം പോയതാണെന്നും  പോലീസ് കണ്ടെത്തി. മറ്റൊരു മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതാണ് യാസിർ. സി .ഐ.കെ.സി.സുബാഷ് ബാബുവിൻ്റെ നേതൃത്വ ത്തിൽ എസ്.ഐ. ഗിരീഷ് കുമാർ, എ.എസ്.ഐ. പ്രദീപൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു വാണിയംകുളം തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്. കൊയിലാണ്ടി നഗരത്തിൽ കഴിഞ്ഞ ആഴ്ചകളിൽ നിരവധി കടകളിൽ മോഷണം നടന്നതിൻ്റെ സാഹചര്യത്തിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കുമെന്ന് സി.ഐ.അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *