KOYILANDY DIARY

The Perfect News Portal

ബന്ധുവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്നയാൾ അറസ്റ്റിൽ

കോഴിക്കോട്: മദ്യപിച്ച് വഴക്കുണ്ടാക്കി ബന്ധുവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ ബന്ധുവായ ആൾ അറസ്റ്റിൽ. പൊക്കുന്ന് കുറ്റിയിൽതാഴം സ്വദേശി കിഴക്കെത്തൊടി മുരളി (43) യെയാണ് ടൗൺ സി.ഐ. ടി.എസ്. ബിനു അറസ്റ്റ് ചെയ്തത്. കല്ലായി കണ്ണഞ്ചേരി മാടായിവീട്ടിൽ എം. ബാബു (46) വിനെ കൊന്ന കേസിലാണ് നടപടി. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

കഴുത്തിനേറ്റ മാരകമുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. ബുധനാഴ്ച  ഉച്ചയ്ക്ക് ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് റെയിൽവേസ്റ്റേഷന് സമീപമുള്ള പി.വി. എസ്. ആശുപത്രിക്ക് പിന്നിലായി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത കിണറ്റിൽ ബാബുവിനെ തള്ളിയിടുകയായിരുന്നു.

മദ്യപിച്ചതിനെത്തുടർന്ന് വാക്ക്തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് കിണറ്റിലേക്ക് തള്ളുകയും ചെയ്തെന്ന് പോലീസ് വ്യക്തമാക്കി. ബഹളത്തെത്തുടർന്ന് ഓടിക്കൂടിയ പരിസരവാസികളിൽ ചിലർ ബാബുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *