KOYILANDY DIARY

The Perfect News Portal

ഫാ. ജേക്കബ് തെക്കേമുറി നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഫാ.ജേക്കബ് തെക്കേമുറി (60) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തലശേരി അതിരൂപതയിലെ പെരുമ്ബടം പള്ളിയില്‍ നടക്കും.

മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ദിവ്യബലിക്കും ശുശ്രൂഷകള്‍ക്കും ശേഷം പെരുമ്ബടത്തേക്കു കൊണ്ടുപോകും.

ഫാ.ജേക്കബ് തെക്കേമുറിയുടെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലും അനുശോചിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *