KOYILANDY DIARY

The Perfect News Portal

പ​യ്യോ​ളി GHSS​ന് സ​മീ​പ​ത്തെ മരത്തിന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി ​പര​ത്തി

പ​യ്യോ​ളി: ദേ​ശീ​യ​ പാ​ത​യി​ല്‍ പ​യ്യോ​ളി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ര​ത്തി​ന് മു​ക​ളി​ലേ​ക്ക് തീ ​പ​ട​ര്‍​ന്ന​ത്. സ​മീ​പ​ത്തെ മാ​ലി​ന്യ ​കൂമ്പാര​ത്തി​ല്‍​ നി​ന്നാ​ണ് തീ ​മ​ര​ത്തി​ലേ​ക്ക് പ​ട​ര്‍​ന്ന​ത്. കൊയിലാണ്ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ പ​യ്യോ​ളി ഗ​വ. ഹ​യ​ര്‍ സെക്കണ്ടറി സ്കൂ​ളി​ന് സ​മീ​പ​ത്താ​യ​ത് ഏ​റെ ഭീ​തി​പ​ര​ത്തി.

വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച സ്കൂ​ള്‍ കെ​ട്ടി​ട​ത്തോടനുബന്ധിച്ചാണ്​ തീ ​പി​ടി​ച്ചെ​തെ​ന്ന വ്യാ​ജ​സന്ദേശത്തെ തു​ട​ര്‍​ന്ന് വ​ട​ക​ര, കൊ​യി​ലാ​ണ്ടി യൂ​നി​റ്റു​ക​ളി​ലെ അ​ഗ്നി​ശ​മ​ന​സേ​ന യൂ​നി​റ്റു​ക​ളും, പ​യ്യോ​ളി പൊ​ലീ​സും കു​തി​ച്ചെ​ത്തി​യെ​ങ്കി​ലും സം​ഭ​വം കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ഏ​റെ അ​ക​ലെ പ​ഴ​യ എ.​ഇ.​ഒ ഓ​ഫി​സ് ബ​സ്​​സ്​​റ്റോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു. സം​ഭ​വം ഗു​രു​ത​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ സേ​ന​യു​ടെ വ​ട​ക​ര യൂ​നി​റ്റ് തി​രി​ച്ചു​പോ​കു​ക​യും ചെ​യ്തു. നേ​ര​ത്തെ സ്ഥ​ല​ത്ത് എ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ കൊ​യി​ലാ​ണ്ടി യൂ​നി​റ്റ് അ​സി. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​ടി. രാ​ജീ​വ​ന്‍, കെ. ​സ​തീ​ശ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *