KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയിൽ ഹരിത മിത്രം പദ്ധതിയ്ക്ക് തുടക്കം

പേരാമ്പ്ര: മാലിന്യ സംസ്കരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഹരിത മിത്രം പദ്ധതിയ്ക്ക് എരവട്ടൂരില്‍ തുടക്കമായി. ഹരിത കര്‍മ്മ സേനാഗങ്ങളുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ മാലിന്യങ്ങള്‍ ശേഖരിച്ചു തുടങ്ങി.19-ാം വാര്‍ഡില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ.പ്രേമന്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിത കര്‍മ്മ സേന സെക്രട്ടറി സജിലത, വി.കെ.ഭാസ്കരന്‍ ,സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *