KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് കലാക്ഷേത്രത്തിൽ അവതരിപ്പിച്ച സംഗീത-നൃത്ത പരിപാടികൾ ശ്രദ്ധേയമായി

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊരയങ്ങാട് കലാക്ഷേത്രത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സാരസ്വത സന്ധ്യ എന്ന പേരിൽ സംഗീത – നൃത്ത പരിപാടികൾ ശ്രദ്ധേയമായി. കുഞ്ഞുങ്ങൾ മുതൽ  മുതിർന്നവർ വരെ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

പാലക്കാട് പ്രേംരാജ്, അപർണ്ണ സന്ദീപ്, ദീപ, പുഷ്പ പ്രേംരാജ്, പ്രഭ കൊല്ലം, സായിപ്രസാദ് ചിത്രകൂടം തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിലുള്ള കലാകാരൻമാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പുതിയ വർഷത്തിലെക്കുള്ള പ്രവേശനോൽസവവും ആരംഭിച്ചു. എ.എസ്. അഭിലാഷ്, ഇ.കെ. ദിനേശൻ, വിനോദ് നന്ദനം, വി. മുരളി കൃഷ്ണൻ, കെ.കെ.വിനോദ്, പുത്തൻപുരയിൽ ബിജു, ടി.പി.ശ്രീഹരി എന്നിവർ നേതൃത്വം നൽകി,

Leave a Reply

Your email address will not be published. Required fields are marked *