KOYILANDY DIARY

The Perfect News Portal

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുപ്രസംഗം ഇന്നു കോഴിക്കോട്

കോഴിക്കോട്:  ജമ്മു കശ്മീരിലെ ഉറിയില്‍ പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുപ്രസംഗം ഇന്നു കോഴിക്കോട്. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വൈകുന്നേരം അഞ്ചരയോടെയാണ് മോദിയുെട പ്രസംഗം. പാക്കിസ്ഥാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ളതാകും മോദിയുടെ വാക്കുകള്‍ എന്നാണു പ്രതീക്ഷിക്കുന്നത്.

ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണു നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ടെത്തുന്നത്. ഇന്നും നാളെയും പ്രധാനമന്ത്രി നഗരത്തില്‍ തങ്ങും. വൈകുന്നേരം 4.20നു പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് എത്തും.

Leave a Reply

Your email address will not be published. Required fields are marked *