KOYILANDY DIARY

The Perfect News Portal

കൂത്തുപറമ്പ്‌ ചെറുവാഞ്ചേരി പൂവത്തൂരില്‍ ചുഴലിക്കാറ്റ്

കണ്ണൂര്‍ : കൂത്തുപറമ്പ്‌ ചെറുവാഞ്ചേരി പൂവത്തൂരില്‍ ചുഴലിക്കാറ്റ്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കാറ്റ് വീശിയടിച്ചത്. മരങ്ങള്‍ പൊട്ടിവീണും കടപുഴകിയും വന്‍ നാശമുണ്ട്. മരം വീണ് ഒരു ജീപ്പിനും നാലു വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. വിവിധയിടങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. പോസ്റ്റുകളും ലൈനും തകര്‍ന്നിട്ടുണ്ട്. മാനന്തേരി കാവിന്‍ മൂലയിലും ചുഴലിക്കാറ്റ് വീശിയടിച്ചു. ഇവിടെയും ഏതാനും വീടുകള്‍ക്ക് നാശനഷ്ടമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *