KOYILANDY DIARY

The Perfect News Portal

നിർമ്മാണ തൊഴിലാളി ജോലിക്കിടെ മതിൽ ഇടിഞ്ഞ് വീണ് മരിച്ചു

കൊയിലാണ്ടി : നിർമ്മാണത്തിലേർപ്പെട്ട തൊഴിലാളി മതിൽ ഇടിഞ്ഞ് ദേഹത്ത് വീണു മരിച്ചു. കൊയിലാണ്ടി പെരുവട്ടൂർ ചേലോട്ട് മീത്തൽ രാഘവൻ നായരാണ് മരിച്ചത് ഇന്ന് രാവിലെയായിരുന്നു സംഭവം. തൊട്ടടുത്ത പറമ്പിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോൾ സമീപത്തുള്ള ഉയരംകൂടിയ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.

rg

ഉടൻതന്നെ കൂടെയുണ്ടയിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ അശോകന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോർട്ടം ചെയ്യാനായി വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *