KOYILANDY DIARY

The Perfect News Portal

പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി:  നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാ-സംസ്ഥാന കലാ-കായിക-പ്രവൃത്തി പരിചയമേളകളില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെയും, സിനിമ സംവിധായകന്‍ നൗഷാദ് ഇബ്രാഹിമിനെയും അനുമോദിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥികൂടിയായ നൗഷാദ് ഇബ്രാഹിം വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. നഗരസഭാംഗങ്ങളായ പി.എം. ബിജു, വി.കെ. ലാലിഷ, കെ. ലത, കെ. ബിനില, സി.കെ. സലീന, കോര്‍ഡിനേറ്റര്‍ എം.എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *