KOYILANDY DIARY

The Perfect News Portal

പുറക്കാട് ഗോവിന്ദ മേനോൻ കെട്ട്മുതൽ കിഴൂരിലെ നെയ് വാരണി വരെയുള്ള തോട് നവീകരണം ആരംഭിച്ചു

കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ പുറക്കാട് ഗോവിന്ദ മേനോൻ കെട്ടുമുതൽ കിഴൂരിലെ നെയ് വാരണി വരെയുള്ള തോട് നവീകരണം ആരംഭിച്ചു. വർഷങ്ങളായി  പായലും പാഴ്  ചെടികളും നിറഞ്ഞ് ഒഴുക്കില്ലാതെ കിടക്കുകയാണ്. തോടിനെ വീണ്ടെടുത്ത് വെള്ളം സുഗമമായി ഒഴുകുന്നതിന്ന് സർക്കാർ നടപടികൾ ആരംഭിച്ചിരിക്കയാണ്.

കെ. ദാസൻ എം.എൽ.എ.യുടെ നിരന്തര ശ്രമഫലമായാണ് ഏതാണ്ട് രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള തോടിനെ  വീണ്ടെടുക്കുന്നതിൻ്റെ പ്രവർത്തനം തുടങ്ങിയത്. 500 മീറ്റർ വൃത്തിയാക്കിക്കഴിഞ്ഞു. സ്ഥലം സന്ദർശിച്ച് കെ. ദാസൻ എം.എൽ.എ തോട് നിർമ്മാണ പ്രവൃത്തി വിലയിരുത്തി. 

Leave a Reply

Your email address will not be published. Required fields are marked *