KOYILANDY DIARY

The Perfect News Portal

പ്രകൃതി വിരുദ്ധ പീഡനം: പ്രതിക്ക് പത്ത് വർഷം കഠിന തടവും 25000 രൂപ പിഴയും

കൊയിലാണ്ടി: പതിനേഴുകാരനെ ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. കീഴരിയൂർ സ്വദേശി കുയിമ്പിൽ അബ്ദുൾ സമദ് (21) ആണ് ശിക്ഷിക്കപ്പെട്ടത്.
2016ൽ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടിപി അനിൽ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജതിൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *