KOYILANDY DIARY

The Perfect News Portal

മാറാട് സംഭവവുമായി ബന്ധപ്പെട്ട കേസ്: കൊയിലാണ്ടിയിലെ ബിജെപി നേതാക്കളെ വെറുതെ വിട്ടു

കൊയിലാണ്ടി – മാറാട് സംഭവവുമായി ബന്ധപ്പെട്ട്  കൊയിലാണ്ടിയിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് ചുമത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു. ടൗണിൽ കൂട്ടായി പ്രകടനം  നടത്തിയതിനും, കെഎസ്ആർടിസി ബസ് തല്ലിത്തകർത്തു എന്നും  പ്രകടനത്തിനിടയിൽ കൊയിലാണ്ടി ടൗണിൽ ഹോട്ടൽ തച്ചുതകർത്തു എന്നും മതവിദ്വേഷം ഉണ്ടാക്കുന്ന മുദ്രാ വാക്യങ്ങൾ വിളിച്ചതിനും രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ  എല്ലാവരെയും നിരപരാധികൾ എന്നു കണ്ട് കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടത്.

2003 രജിസ്റ്റർ ചെയ്ത കേസിൽ 2014ലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത് പിഡിപി പി. വകുപ്പ് പ്രകാരവും  മതസ്പർദ്ധ വളർത്തുന്ന മുദ്രാവാക്യങ്ങൾ വിളിച്ചു എന്നപേരിലും രജിസ്റ്റർ ചെയ്ത കേസിൽ മതിയായ തെളിവില്ലാത്ത സാഹചര്യത്തിലാണ് മുഴുവൻ പ്രതികളെയും നിരപരാധികളാണ് കണ്ട് കോടതി വെറുതെ വിട്ടത്. കേസിൽ ബിജെപി നേതാക്കന്മാരായ വിനോദ് വായനാരി,രഞ്ജൻ കൊയിലാണ്ടി, സിജു എന്ന ബിജു, പ്രവീൺ കൊയിലാണ്ടി, സജിത്ത്,  വാരിജാക്ഷൻ, അച്യുതൻ കാവുംവട്ടം, മധു, ശ്രീജേഷ്, ഉണ്ണികൃഷ്ണൻ കാവുംവട്ടം, പ്രശാന്ത് പെരുവട്ടൂർ, മനോജ്  എന്നിവരെയാണ് കോടതി  വെറുതെ വിട്ടിട്ടുള്ളത് പ്രതികൾക്ക് വേണ്ടി അഡ്വ. വി സത്യൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *