KOYILANDY DIARY

The Perfect News Portal

“പ്രകൃതിയെ സ്നേഹിച്ച ബഷീർ” കൊളാഷ് പുറത്തിറക്കി ബ്ലൂമിംഗ് ആർട്സ് യുവജന വേദി


കൊയിലാണ്ടി: വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തിൽ മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ‘പ്രകൃതിയെ സ്നേഹിച്ച ബഷീർ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കൊളാഷ് പുറത്തിറക്കി. എഴുത്തുകാരനായ എം.പി.അനസ് പ്രകാശനം ചെയ്തു. ബ്ലൂമിംഗ് യുവജനവേദി പ്രസിഡൻ്റ് എസ്.ബി. നിഷിത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. 

കെ.പി. രാമചന്ദ്രൻ, അനീസ് മുഹമ്മദ്, പി.കെ. രാധാകൃഷ്ണൻ, പി.കെ. അബ്ദുറഹ്മാൻ, ടി. ചന്ദ്രൻ, എസ്.ആർ. അനുദേവ്, കെ. ശ്രീധരൻ, വിജീഷ് ചോതയോത്ത്, അതുൽ കൃഷ്ണ, വൈ.എം ജിഷിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *