KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പഞ്ചായത്തിൽ ഞാറ്റുവേല ഉത്സവം ആരംഭിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഞാറ്റുവേല ഉത്സവം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം. ഷീല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി. കെ. അബ്ദുൾ ഹാരിസ്, പഞ്ചായത്തംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, ശബ്ന ഉമ്മാരിയിൽ, സന്ധ്യ ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ വിദ്യാ ബാബു സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *