KOYILANDY DIARY

The Perfect News Portal

പോഷണ മാസാചരണം: പോഷന്‍ എക്‌സ്പ്രസിന് കൊയിലാണ്ടിയിൽ സ്വീകരണം നല്‍കി

കൊയിലാണ്ടി: പോഷണ മാസാചരണത്തിന്റെ ഭാഗമായി പോഷന്‍ എക്‌സ്പ്രസിന് നഗരത്തില്‍ സ്വീകരണം നല്‍കി. പന്തലായനി, പന്തലായനി അഡീഷണല്‍, മേലടി, ബാലുശ്ശേരി, ബാലുശ്ശേരി അഡീഷണല്‍ എന്നീ ഐ.സി.ഡി.എസ്.കള്‍ സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചത്. ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന സ്വീകരണ പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ അധ്യക്ഷത വഹിച്ചു.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.രാധ, നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ. ഷിജു, വി. കെ. അജിത, നഗരസഭാംഗങ്ങളായ എം. സുരേന്ദ്രന്‍, ശ്രീജാറാണി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ കെ. ഗീതാനന്ദന്‍, എം. പുഷ്പ, സി.ഡി.പി.ഒ.മാരായ പി.പി. അനിത, സ്മിത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *