KOYILANDY DIARY

The Perfect News Portal

പൊതിച്ചോറും കുപ്പിവെള്ളവും വിതരണം ചെയ്തു

കൊയിലാണ്ടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ അഗതികൾക്ക് സനാതന സേവാസമിതി വിയ്യൂരിന്റ ആഭിമുഖ്യത്തിൽ പൊതിച്ചോറും കുപ്പിവെള്ളവും വിതരണം ചെയ്തു. പ്രശസ്ത നർത്തകനും അധ്യാപകനുമായ ഡോ. മധുസൂദനൻ ഭരതാഞ്ജലി ആദ്യ വിതരണം നടത്തി.
പ്രവർത്തനത്തിൽ അഡ്വ. വി സത്യൻ, അതുൽ എസ്.എസ് തുടങ്ങിയവർ പങ്കാളികളായി. പരിപാടിക്ക് പി.വി സംജിത് ലാൽ, അഭിലാഷ് കെ.എം, അഖിൽ ചന്ദ്രൻ, പി.കെ രാഹുൽ, കെ.എം അഖിലേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *