KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയും

 കൊയിലാണ്ടി നഗരസഭയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന് നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യന്റെ അധ്യക്ഷയിൽ ചേർന്ന ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വാർഡ് തലത്തിലുള്ള ജാഗ്രത സമിതികൾ ശക്തിപ്പെടുത്തുമെന്നും, നിരീക്ഷണത്തിലുള്ള വ്യക്തികളെ ശ്രദ്ധിക്കുന്നതിന്നും അവർക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനും തീരുമാനിച്ചു.
നഗരത്തിലെ കച്ചവട സ്ഥാപനത്തിലെ തിരക്ക് നിയന്ത്രിക്കുക, കരിച്ചന്തയും പൂഴ്ത്തിവയ്പ്പും, വില വർദ്ധനവും നിയന്ത്രിക്കുന്നതിന് പോലീസിന്റെയും സിവിൽ സപ്ലൈയ്സിന്റെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വാഹന പരിശോധന നടത്തുന്നതിനും വാഹനങ്ങൾ ക്ലീൻ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിന്, ബസ്സ്റ്റാന്റുകളിൽ ബോധവൽക്കരണം നടത്തുന്നതിനും ജോയിന്റ് ആർ.ടി ഒ യെ ചുമതലപ്പെടുത്തി.
ബസ് സ്റ്റാന്റ്, മാർക്കറ്റ്, ആശുപത്രി, റെയിൽവെ സ്റ്റോഷൻ, ഹാർബർ എന്നിവ അണുവിമുക്തമാക്കുന്നതിന്. ഫയർഫോഴ്സിനെയും ആരോഗ്യ വിഭാഗത്തെയും ചുമതലപ്പെടുത്തി. യോഗത്തിൽ മുൻസിപ്പൽ സെക്രട്ടറി എൻ സുരേഷ് കുമാർ, കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: പ്രതിഭ, മെഡിക്കൽ ഓഫീസർ ഡോക്ടർ അനി കൊയിലാണ്ടി ജോയിൻറ് ആർടിഒ സനൽ കുമാർ, ഫയർ & റസ്ക്യൂ  സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ, റേഷനിംഗ് ഇൻസ്പെക്ടർ എൻ. കെ സുരേന്ദ്രൻ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. പി രമേശൻ, എസ്.ഐ എസ് ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *