KOYILANDY DIARY

The Perfect News Portal

പൊങ്കാല ഇടാനെത്തിയ സ്ത്രീകളുടെ മാല കവര്‍ന്നു

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടാനെത്തിയ സ്ത്രീകളുടെ മാല കവര്‍ന്നു. വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ സ്വര്‍ണമാലകളാണ് കവര്‍ന്നത്. പൊങ്കാലച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു കവര്‍ച്ച.

പഴവങ്ങാടിയില്‍ നിന്നാണ് രമയുടെ മാല കവര്‍ന്നത്. പുത്തരിക്കണ്ടം മൈതാനത്ത് വച്ചാണ് മനോറാണിയുടെ മാല മോഷണം പോയത്. ഇരുവരുടെയും പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *