KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയില്‍ 28-ന് സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കുന്നു

പേരാമ്പ്ര: പേരാമ്പ്രയിലെ കരിയര്‍ സെന്ററും, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും 28-ന് സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കുന്നു. പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ രാവിലെ ഒമ്പതിനാണ് പരിപാടി. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെപ്പറ്റി കോഴിക്കോട് എന്‍.ഐ.ടിയിലെ എം.പ്രീതിയും സ്വയംതൊഴില്‍ സംരംഭങ്ങളും ബാങ്കുകളും വിഷയത്തില്‍ കെ.ഭുവന്‍ദാസും സര്‍ക്കാറിന്റെ സ്വയംതൊഴില്‍ പദ്ധതികളെ പറ്റി എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.വേണുഗോപാലനും ക്ലാസെടുക്കും. പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷന് ഫോണ്‍: 0496-2615500, 9496165614.

Leave a Reply

Your email address will not be published. Required fields are marked *