KOYILANDY DIARY

The Perfect News Portal

പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തണം; KSSPU കണ്‍വെന്‍ഷന്‍

കൊയിലാണ്ടി: പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഡി.ആര്‍. കുടിശ്ശിക അനുവദിക്കുക, നടപ്പാക്കാനുദ്ദേശിക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ പെന്‍ഷന്‍കാരുടെ കുടുംബാംഗങ്ങളെയും ഗുണഭോക്താക്കളാക്കുക എന്ന ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവെച്ചു. പൂക്കാട് എഫ്.എഫ്.ഹാളില്‍ നടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.കെ.വാസു അധ്യക്ഷത വഹിച്ചു.

കൈത്താങ്ങ് ധനസഹായ വിതരണവും നടന്നു. സംസ്ഥാന കൗണ്‍സിലര്‍ ഇ.ഗംഗാധരന്‍, ജില്ലാ ജോ.സെക്രട്ടറി ടി.വി.ഗിരിജ, ബ്ലോക്ക്കമ്മിറ്റി പ്രസിഡണ്ട്. എന്‍.കെ.കെ.മാരാര്‍, സെക്രട്ടറി വേണുഗോപാല്‍, യൂണിറ്റ് സെക്രട്ടറി വി.പി. ബാലകൃഷ്ണന്‍, എം.പി. ഗോപാലകൃഷ്ണന്‍, ടി. നളിനി, വി.പി. ഭാസ്‌കരന്‍, വി.എം. ലീല എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *