KOYILANDY DIARY

The Perfect News Portal

പറേച്ചാല്‍ ദേവീ ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠയും മഹോത്സവവും ഫെബ്രുവരി 5ന്

കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രത്തില്‍ പുതുക്കി പണിത ശ്രീകോവിലില്‍ പുന:പ്രതിഷ്ഠയും മഹോത്സവവും ഫെബ്രുവരി 5ന് നടക്കും. നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ച ക്ഷേത്രം ശ്രീകോവില്‍ ശില്പിയില്‍ നിന്നും ക്ഷേത്രം കാരണവര്‍ രാധാകൃഷ്ണന്‍ ആചാരി ഏറ്റുവാങ്ങി. ചടങ്ങിൽ  ശില്പി വി. പി. വിനോദ് കുമാറിനെ പട്ടും വളയും നല്‍കി ആദരിച്ചു.

നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി എം.പി.ജയചന്ദ്രന്‍, അരുണ്‍ സാധിക, സി.പി. ഭാസ്‌കരന്‍, കെ.കെ.ദാമോദരന്‍, വി.പി.സുരേഷ് കുമാര്‍, സി.ഗോപാലന്‍, കെ.പി.സുജാതന്‍, സി.പി.സോണിറ്റ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *