KOYILANDY DIARY

The Perfect News Portal

ഇലാഹിയ സ്‌കൂൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഇലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഫെസ്റ്റ് നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ടി. ഷിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ജെ.പി. ശ്രീഹരി, ശിവപ്രസാദ്, ഐഷാബി, എൽ.എസ്.എസ് നേടിയ മുഹമ്മദ് ഹനാൻ, പാർവണ ഷാജു എന്നിവരെ അനുമോദിച്ചു.
ഐനുൽ ഹുദ ഓർഫനേജ് കമ്മിറ്റി പ്രതിനിധി പനായി അബ്ദുൾ ഖാദർ സമ്മാനദാനം നടത്തി. ഹെഡ്മാസ്റ്റർ കെ. പുരുഷോത്തമൻ , സ്റ്റാഫ് സെക്രട്ടറി കെ.ടി. ദീപ, കൺവീനർ കെ.ശ്രീജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *