KOYILANDY DIARY

The Perfect News Portal

പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക: കെ.എസ്.എസ്.പി.യു. സമ്മേളനം

കൊയിലാണ്ടി: കേരള സറ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് സമ്മേളനം പൂക്കാട് എഫ്എഫ്.ഹാളില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഒ.കെ.വാസു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ ഇ.ഗംഗാധരന്‍ നായര്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട്  എന്‍.കെ.കെ.മാരാര്‍, സെക്രട്ടറി ടി.പി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമ ബത്താ ഗഡുക്കള്‍ ഉടന്‍ അനുവദിക്കുക, പെന്‍ഷന്‍കാര്‍ക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ പെന്‍ഷന്‍കാരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തുക, ഒ.പി.വിഭാഗം  ചികിത്സ തേടുന്നവര്‍ക്കും ധനസഹായം അനുവദിക്കുക, പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുക, പൂക്കാട്ടങ്ങാടിയില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളം സര്‍ക്കാറിനോടാവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ഒ.കെ.വാസു(പ്രസി.), വി.പി.ബാലകൃഷ്ണന്‍(സെക്ര.), എം.പി.ബ്ലകൃഷ്ണന്‍(ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *