KOYILANDY DIARY

The Perfect News Portal

പെട്രോൾ-ഡീസൽ വിലവർദ്ധനക്കെതിരെ കോൺഗ്രസ്സ് (എസ്) പ്രതിഷേധം

കൊയിലാണ്ടി: പെട്രോൾ-ഡീസൽ വില അടിക്കടി വർദ്ധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് (എസ്) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ഓഫിസുകൾക്ക് മുമ്പിൽ സമരം നടത്തി. സമരത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി BSNL ഓഫീസിന് മുമ്പിൽ ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ നിർവ്വഹിച്ചു. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് എ.വി ബാലകൃഷ്ണൻ അധ്യക്ഷL വഹിച്ചു. ജില്ലാ സെക്രട്ടറി സി. രാമകൃഷ്ണൻ മാസ്റ്റർ, പി.വി സജിത്ത്, CK അശോകൻ, പരശു ചേലിയ, ചന്ദ്രൻ മൂഴിക്കൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *