KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയത്തിന്റെ 45-ാം വാർഷികവും ഓണാഘോഷവും

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 45-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 11 മുതൽ 14 വരെ നടത്താൻ കലാലയം ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു.
പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ , കെ.മുരളീധരൻ. എം. പി, കെ.ദാസൻ എം എൽ എ , അശോകൻ കോട്ട് (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ), ശിവദാസ് ചേമഞ്ചേരി, എം വീ എസ് പൂക്കാട് എന്നിവർ 101 അംഗ സ്വാഗത സംഘത്തിന്റെ രക്ഷാധികാരികളാണ്. ചെയർമാൻ ശിവദാസ് പൊയിൽക്കാവ് ജനറൽ കൺവീനർ പി.കെ. വേലായുധൻ.
നൃത്ത സംഗീത വാദ്യ ചിത്ര വിഭാഗങ്ങളിലെ ആയിരത്തോളം വിദ്യാർത്ഥികളുടെ അരങ്ങേറ്റങ്ങൾക്കു പുറമെ സാമൂഹ്യ നാടകം, ചിത്ര ദൃശ്യകം ഡോക്യുമെന്റേഷൻ  സംസ്ഥാന തല മൊബൈൽ ഫോട്ടോഗ്രാഫി മത്സരം വിവിധ രചനാ മത്സരങ്ങൾ തുടങ്ങി വിപുലമായ പരിപാടികൾക്കും രണ്ടു ദിവസത്തെ സാംസ്കാരിക സമ്മേളനത്തിനും സ്വാഗത സംഘം രൂപം നൽകി. യു.കെ.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ശിവദാസ് കാരോളി, കെ.ശ്രീനിവാസൻ, എം.പ്രസാദ്, കെ.രാജഗോപാലൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *