KOYILANDY DIARY

The Perfect News Portal

ചന്ദ്രയാനില്‍ നിര്‍ണായക ഗതിമാറ്റം,​ ഇനി മൂന്ന് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തിയാല്‍ നടക്കുന്നത് ചരിത്രം

ബെംഗളൂരു: ചന്ദ്രയാന്‍ 2ന്റെ മൂന്നാംഘട്ട സഞ്ചാര പഥം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചന്ദ്രയാന്‍-2ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇനി ബാക്കി മൂന്നു ഘട്ടങ്ങള്‍ മാത്രമാണ്. ഇന്ന് ഉച്ചയ്ക്ക് 3:12ഓടെയാണ് ഭ്രമണപഥ വികസനം പൂര്‍ത്തിയായത്. 989 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്.

arts-2019

ഇപ്പോള്‍ ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തില്‍ എത്തിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. അടുത്ത മാസം പതിനാലിനാണ് ചന്ദ്രയാന്‍ 2 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്.

ഇപ്പോള്‍ ചന്ദ്രയാന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലാണ് മുന്നോട്ടു പോകുന്നന്നതെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ഓഗസ്റ്റ് 20 ന് ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നും ഐ.എസ്.ആര്‍.ഒ പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍‍ഡിംഗ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisements

3

Leave a Reply

Your email address will not be published. Required fields are marked *