KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയം വർണ്ണോത്സവം 2020: ജനുവരി 25, 26 തീയ്യതികളിൽ

കൊയിലാണ്ടി: പൂക്കാട് കലാലയം വർണോൽസവം-2020 വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.  ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ചെയർമാനും, കലാലയം ചിത്രകലാധ്യാപകൻ സതീഷ് തായാട്ട് ജനറൽ കൺവീനറുമായി സ്വാഗത സംഘം  രൂപീകരിച്ചു. ജനുവരി 25, 26 തീയതികളിലാണ് ഇത്തവണത്തെ വർണോൽസവം. രാജ്യം രാഷ്ട്ര പിതാവിന്റെയും കസ്തൂർബാ ഗാന്ധിയുടെയും നൂറ്റി അൻപതാം ജന്മവാർഷികം  ആഘോഷിക്കുന്ന വേളയിൽ ഗാന്ധി സ്മൃതിയിൽ ചിത്രരചനാ മത്സരം  25ന് കലാലയം സർഗവനിയിൽ നടക്കും.  അന്ന് വൈകിട്ട് 4 മണിയ്ക് കാപ്പാട് കടപ്പുറത്ത്  മണ്ണും മനസ്സും മലിനമാക്കരുത്  എന്ന് മണലിൽ ആലേഖനം ചെയ്ത് കലാകാരന്മാരും സംഘാടകരും ബഹുജനങ്ങളും ചേർന്ന് പ്രതിജ്ഞയെടുക്കും.
26 ന് റിപ്പബ്ലിക്ക് ദിനത്തിൽ ചിത്ര പ്രദർശനം നടത്തും.  ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായഭേദമില്ല.
വർണോൽസവത്തിന്റെ ഭാഗമായി പുക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിലേയ്ക്ക് കലാലയം ചിത്രകലാ വിഭാഗം തയ്യാറാക്കിയ, ഗ്രാമ ചരിത്രത്തിലൂന്നിയ ചിത്രങ്ങൾ സമ്മാനിക്കും. ചേമഞ്ചേരി ഗ്രാമപഞ്ചായത്തുമായി സഹകരിച്ചുകൊണ്ടാണ് ഇത്തവണയും വർണോത്സവം.

Leave a Reply

Your email address will not be published. Required fields are marked *