KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ ടോൾ ബൂത്തുകളിൽ നടത്തുന്ന അനധികൃത പണപിരിവ് നിർത്തലാക്കണം: യുവജനതാദൾ (‌എസ്)

കൊയിലാണ്ടി: സംസ്ഥാനത്തെ മുഴുവൻ ടോൾ ബൂത്തുകളിലെയും ടോൾ പിരിവ് നിർത്തലാക്കികൊണ്ടുള്ള സർക്കാർ ഉത്തരവ് നിലനിൽക്കെ കൊയിലാണ്ടിയിലെയും നന്തിയിലെയും ടോൾ ബൂത്തുകളിൽ നടത്തുന്ന അനധികൃത പണപിരിവ് നിർത്തലാക്കണമെന്ന് യുവജനതാദൾ (‌എസ്) കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
യുവജനതാദൾ (എസ്) ജില്ലാ കൺവൻഷൻ ഡിസംബർ 28 ന് കൊയിലാണ്ടിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് എം. ടി. കെ നിധിൻ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സി. കെ ശമീം, ജില്ലാ സെക്രട്ടറി അഡ്വ. അനൂപ് കെ. ബി, സുരേഷ് മേലേപ്പറത്ത്, സജി പുന്നത്ത്, ടി.കെ രതീഷ് കുമാർ, റിലേഷ് എ. എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.എം ഷാജി സ്വാഗതവും നിജീഷ് നാറാത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *