KOYILANDY DIARY

The Perfect News Portal

പുഴയിൽ ചാടി ആത്മഹത്യക്കു ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി

കൊയിലാണ്ടി: പുഴയിൽ ചാടി ആത്മഹത്യക്കു  ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. സ്റ്റേറ്റ് ഹൈവേയിലെ കണയങ്കോട്  പാലത്തിൽ നിന്നും പുഴയിലെക്ക് ചാടുകയായിരുന്നു. കിനാലൂർ സ്വദേശിനിയായ യുവതിയാണ് ചാടിയത്.  സംഭവം കണ്ടുനിന്ന  നാട്ടുകാരും, പുഴയിൽ മീൻ പിടിക്കുകയായിരുന്ന തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ചാടുന്നതിനിടയിൽ പാലത്തിൽ തട്ടാത്തതിനാൽ പരിക്കുകൾ ഒന്നും ഉണ്ടായില്ല. നീന്തൽ അറിയാമായിരുന്നതും രക്ഷയായി.  ഉടനെതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. യുവതിയെ പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *