KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി യു.പി സ്കൂൾ പ്രവേശനോത്സവം നവ്യാനുഭവമായി

കൊയിലാണ്ടി.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  നടന്ന പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് മുഹമ്മദലി കെവിയുടെ അദ്ധ്യക്ഷതയിൽ നഗരസഭ കൗൺസിലർ ടി.പി.  ബാലൻ നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ്  പ്രസിഡണ്ട് പ്രേമ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസoബ്ലിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എസ്. ആർ. ജി. കൺവീനർ KP റീജ ടീച്ചർ അവതരിപ്പിച്ചു.
4
നവാഗതരായ വിദ്യാർത്ഥികളെ കിരീടം അണിയിച്ച് മധുര പലഹാരം നൽകി ക്ലാസിലേക്ക് ആനയിച്ചു. വിദ്യാലയവും പരിസരവും  തോരണം കൊണ്ട് അലങ്കരിച്ചു. ഹഡ്മിസ്ട്രസ് ഇൻചാർജ് സുപർണ്ണ.സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബേണി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *