KOYILANDY DIARY

The Perfect News Portal

പുതുവത്സര ദിനത്തില്‍ വിദേശ മദ്യശാലകളില്‍ റെക്കോഡ് വില്‍പ്പന

കൊച്ചി > പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തെ വിദേശ മദ്യശാലകളില്‍ റെക്കോഡ് വില്‍പ്പന. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില്‍ ഞായറാഴ്ച നടന്നത് 10.75 കോടി രൂപയുടെ വില്‍പ്പനയാണ്. ഏറ്റവുമധികം മദ്യം വിറ്റത് എറണാകുളം വൈറ്റിലയിലെ വില്‍പ്പനശാലയിലാണ്. 1.2 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റതെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ പറഞ്ഞു.

ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളിലും റെക്കോഡ് വില്‍പ്പനയാണ് നടന്നത്. 2016 ഡിസംബറിലെ മൊത്തം വില്‍പ്പന 1038 കോടി രൂപയുടേതാണ്. മുന്‍ വര്‍ഷം ഇത് 998.83 കോടിയായിരുന്നു. 3.96 ശതമാനത്തിന്റെ വര്‍ധന. 31നുമാത്രം 59 കോടി രൂപയുടെ വില്‍പ്പനയുണ്ടായി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31ന് 54.30 കോടിയുടെ മദ്യമാണ് വിറ്റത്.

Leave a Reply

Your email address will not be published. Required fields are marked *