KOYILANDY DIARY

The Perfect News Portal

ഇന്ദിരാ ജന്മശതാബ്ദി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഐക്യരാഷ്ട്രസഭയിലെ വിദേശകാര്യമന്ത്രിയുടെ പ്രസംഗം കോണ്‍ഗ്രസിനുള്ള അംഗീകാരമാണെന്ന് കെ.പി.സി.സി. ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍. കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം 86-ാം ബൂത്ത് കമ്മിറ്റിയുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പുരോഗതി കോണ്‍ഗ്രസ്  സര്‍ക്കാരുകളുടെ നേട്ടമാണെന്ന തുറന്ന് പറച്ചിലാണ് അവര്‍ നടത്തിയത്- സുബ്രഹ്മണ്യന്‍ പറഞ്ഞു. എം.സി. മനോജ് അധ്യക്ഷനായി.

കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം യു. രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. സി.വി. ബാലകൃഷ്ണന്‍, സന്തോഷ് തിക്കോടി, കെ. വിജയന്‍, രാജേഷ് കീഴരിയൂര്‍, വി.വി. സുധാകരന്‍, നടേരി ഭാസ്‌കരന്‍, പി. രത്‌നവല്ലി, നിധിന്‍പ്രഭാകര്‍, കെ. സുകുമാരന്‍, കെ.എസ്. നിഷാന്ത്, വിജിത്ത്, വി.എം. രാഘവന്‍, പി.കെ അനീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *