KOYILANDY DIARY

The Perfect News Portal

പി.എസ്.സി. പ്രൊഫൈലില്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണം

തിരുവനന്തപുരം: ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി. പ്രൊഫൈലില്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണം. ഇതിനുള്ള സൗകര്യം പ്രൊഫൈലില്‍ ഏര്‍പ്പെടുത്തിയതായി പി.എസ്.സി. അറിയിച്ചു. ഹോം പേജില്‍ കാണുന്ന ആധാര്‍ ലിങ്കിങ് ബട്ടണ്‍ ക്ലിക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാം.

പി.എസ്.സി.യുടെ ഒറ്റത്തവണ പ്രൊഫൈലില്‍ നിലവില്‍ 50 ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ആധാര്‍ നമ്പര്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയവരുമുണ്ട്. അവരും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണം. പരീക്ഷയുള്‍പ്പെടെ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ഉദ്യോഗാര്‍ഥിയെ തിരിച്ചറിയാന്‍ വിരലടയാളം പോലുള്ള ആധാര്‍ വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പി.എസ്.സി. തീരുമാനിച്ചു. ആള്‍മാറാട്ടം തടയുകയാണു ലക്ഷ്യം.

ആധാര്‍ ബന്ധിപ്പിക്കാനുള്ള നടപടിക്രമം

Advertisements

പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലെ ആധാര്‍ ലിങ്കിങ് ബട്ടണ്‍ ക്ലിക് ചെയ്യുക. ലിങ്കിങ് ആധാര്‍ വിത്ത് പ്രൊഫൈല്‍ വിന്‍ഡോയില്‍ ആധാര്‍ നമ്പര്‍, ആധാര്‍ കാര്‍ഡിലുള്ള പേര് എന്നിവ നല്‍കി കണ്‍സെന്റ് ഫോര്‍ ഒഥന്റിക്കേഷനില്‍ ടിക് ചെയ്യുക. ലിങ്ക് വിത്ത് പ്രൊഫൈല്‍ ബട്ടണ്‍ ക്ലിക് ചെയ്യുക. ഇതോടെ ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *