KOYILANDY DIARY

The Perfect News Portal

പിഷാരികാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് യാത്രയയപ്പ് നല്‍കി

കൊയിലാണ്ടി: സര്‍വ്വീസില്‍ നിന്നും പിരിയുന്ന കൊല്ലം പിഷാരികാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു.വി.കുമാരന് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് യാത്രയയപ്പ് നല്‍കി. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഒ.കെ. വാസു, കമ്മീഷണര്‍ കെ. മുരളി, ബോര്‍ഡ് സ്ഥിരംസമിതി കെ. രവീന്ദ്രന്‍, നഗരസഭാംഗങ്ങളായ ഷാജി പാതിരിക്കാട്, ബുഷറ, മുന്‍ ബോര്‍ഡംഗം ശശികുമാര്‍ പേരാമ്പ്ര, ഇ.എസ്.രാജന്‍, ടി.കെ.രാധാകൃഷ്ണന്‍, ചിന്നന്‍ നായര്‍, വി.കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *