KOYILANDY DIARY

The Perfect News Portal

പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കാലത്ത് ശീവേലി തൊഴാന്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു. കാഴ്ച ശീവേലിക്കുശേഷം കാര്‍ത്തിക സംഗീതസഭ, കൊയിലാണ്ടി അവതരിപ്പിച്ച മൃദുലയതരംഗം, വൈകീട്ട് പിഷാരികാവ് കലാക്ഷേത്രം അവതരിപ്പിച്ച നൃത്തസന്ധ്യ എന്നിവ നടന്നു.

കാലത്ത് സുര്‍സാധന പൂക്കാട് അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന, വൈകീട്ട് വിയ്യൂര്‍ വീക്ഷണം കലാവേദി അവതരിപ്പിക്കുന്ന സംഗീത പുഷ്പാഞ്ജലി എന്നിവ നടക്കും. ആഘോഷത്തിന്റെ ഭാഗമായി ദിവസവും കാഴ്ച ശീവേലിയും മറ്റു ക്ഷേത്രകലകളും അരങ്ങേറും.

വിജയദശമി ദിവസം നടക്കുന്ന അരിയിലെഴുത്തിൻ്റെ ബുക്കിങ്ങ് ആരംഭിച്ചതായി ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

Advertisements

കൊയിലാണ്ടി ബസ്സ്സ്റ്റാന്റിലെ ഫുട്പ്പാത്ത് കൈയ്യേറിയുള്ള കച്ചവടം യാത്രക്കാർക്ക് ദുരിതമാകുന്നു

Leave a Reply

Your email address will not be published. Required fields are marked *