KOYILANDY DIARY

The Perfect News Portal

പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി.  ആഘോഷങ്ങളുടെ ഭാഗമായി കാലത്ത് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നവഗ്രഹ പൂജ നടന്നു. ആഘോഷ ദിവസങ്ങളില്‍ ക്ഷേത്ര ചടങ്ങുകളും ക്ഷേത്രകലകളും നടക്കും.

കാലത്ത് രാജന്‍ പൊയില്‍ക്കാവ് അവതരിപ്പിച്ച പുല്ലാങ്കുഴല്‍ കച്ചേരി അരങ്ങേറി. മദുംഗത്തില്‍ ശിവദാസ് ചേമഞ്ചേരിയും തബലയില്‍ എ. പ്രഭാകരനും ഘടത്തില്‍ രാമന്‍ നമ്പൂതിരിയും വയലിനില്‍ ധനഞ്ജയ മുരളിയും പക്കമേളമൊരുക്കി. വൈകീട്ട് നടന്ന നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം ക്ഷേത്രം മേല്‍ശാന്തിമാരായ നാരായണന്‍ നമ്പൂതിരി, പുരുഷോത്തമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.  

ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് തച്ചോളി മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഗോവിന്ദന്‍ നായര്‍, സെക്രട്ടറി ഹരി നമ്പീശന്‍, എക്‌സി. ഓഫീസര്‍ വിനോദ് കുമാര്‍, ശ്രീധരന്‍ കരിമ്പനക്കല്‍, ട്രസ്റ്റി അംഗം ശ്രീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വയലില്‍പൊയില്‍ നാദ തരംഗിണി സംഗീത വിദ്യാപീഠം നേതൃത്വത്തിൽ സംഗീതാര്‍ച്ചന അവതരിപ്പിച്ചു. തിങ്കളാഴ്ച രാവിലെ മട്ടന്നൂര്‍ ശ്രീജിത്ത് മരാരുടെ സംഗീത കച്ചേരി അരങ്ങേറും.

Advertisements

കൊയിലാണ്ടി ബസ്സ്സ്റ്റാന്റിലെ ഫുട്പ്പാത്ത് കൈയ്യേറിയുള്ള കച്ചവടം യാത്രക്കാർക്ക് ദുരിതമാകുന്നു

കെ. ദാസൻ MLAയുടെ ഇടപെടൽ: കൊയിലാണ്ടിക്ക് “കിക്കോഫ് ” ഫുട്ബോൾ പരിശീലന കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *