KOYILANDY DIARY

The Perfect News Portal

പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ് നൽകി

 കൊയിലാണ്ടി : കേന്ദ്ര ഗവൺമെന്റിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്ക്‌ യാത്രയയപ്പ് നൽകി. സപ്തംബർ5നാണ് ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടക്കുന്നത്. കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്രയയപ്പ്  യോഗം കെ. ദാസൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
കർഷകസംഘം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. ഷിജു അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ഏരിയാ പ്രസിഡണ്ട് പി. കെ. ഭരതൻ തുടങ്ങിയവർ ആശംസകൾ നേർന്നു. എം.എം. രവീന്ദ്രൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *