KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ദേശീയ പാതയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെ പൂക്കാട് പഴയ ഉർവ്വശി ടാക്കീസിനു സമീപമായിരുന്നു അപകടം.

കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ചരക്ക്‌ലോറിയുമായി കൂട്ടിയിടിക്കുകയായിരു ന്നു.   നാട്ടുകാരും, പോലീസും, കൊയിലാണ്ടി യൂണിറ്റിലെ അസി. ഫയർസ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദിന്റെ നേതൃത്വത്തിൽ കെ.ടി. രാജീവൻ, പി.പി.സുനിൽ പി.കെ. ബാബു, തുടങ്ങിയവരും ഏറെ  പണിപെട്ടാണ്  വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും, സഹായിയെയും രക്ഷപ്പെടുത്താൻ സാധിച്ചത്. .

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതകുരുക്കുണ്ടായി. അപകടത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായും തകർന്ന് മൽസ്യം റോഡിൽ ചിതറി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *