KOYILANDY DIARY

The Perfect News Portal

പാനൂരില്‍ ബി.ജെ.പി – സി.പി.എം. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു

പാ​നൂ​ര്‍: പാനൂരില്‍ ബി. ജെ. പി – സി. പി. എം. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. പാനൂരിന് സമീപം ക​ണ്ണം​വെ​ള്ളി ക​ല്ലു​ള്ളപു​ന​ത്തി​ല്‍ മ​ട​പ്പു​ര പ​രി​സ​രത്തു ശനിയാഴ്ച അ​ര്‍​ദ്ധ​രാ​ത്രി 12 മണിയോടെയാണ് സം​ഭ​വം. നാ​ല് സിപിഎം ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഒ​രു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നുമാണ് വെ​ട്ടേ​റ്റത്.

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ണ്ണംവെ​ള്ളി​യി​ലെ മു​ത്തേ​ട​ത്ത് താ​ഴെകു​നി​യി​ല്‍ റോ​ജി (19) നും ​സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ ക​ണ്ണംവെ​ള്ളി​യി​ലെ റി​ജി​ല്‍, ശ്രീ​രാ​ഗ്, വി​ബി​ന്‍, ഷൈ​ന്‍ എ​ന്നി​വ​ര്‍​ക്കു​മാ​ണ് വെ​ട്ടേ​റ്റ​ത്. പരിക്കേറ്റ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മ​ട​പ്പു​ര​യി​ല്‍ ഉ​ത്സ​വ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍. അ​ക്ര​മ വി​വ​ര​മ​റി​ഞ്ഞ് ചൊ​ക്ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ​സം​ഘ​ര്‍​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ക​ണ്ണംവെ​ള്ളി പ്ര​ദേ​ശ​ത്ത് പോ​ലീ​സ് ക്യാമ്പ്‌ ചെ​യ്യു​ക​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​ര്‍​ച്ച​യാ​യി പാ​നൂ​ര്‍ മേ​ഖ​ല​യി​ല്‍ സി​പി​എം-ബി​ജെ​പി സം​ഘ​ര്‍​ഷം അരങ്ങേറിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് അര്‍ധരാത്രി നടന്ന അക്രമം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *